Current Date

Search
Close this search box.
Search
Close this search box.

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പരസ്യം; അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലെന്ന് പരസ്യമായി വിമര്‍ശിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഫുള്‍പേജ് പരസ്യം. പരസ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തി. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നു.
ദേവാസ്-ആന്‍ട്രിക്‌സ് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്.

യുഎസിലെ ‘ഫ്രണ്ടിയേഴ്സ് ഓഫ് ഫ്രീഡം’ എന്ന ഗ്രൂപ്പാണ് പരസ്യം നല്‍കിയത്. ഇന്ത്യന്‍ പരമാധികാരത്തിനെതിരായ ആക്രമണമാണ് ഈ പരസ്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ദേവാസ് സഹസ്ഥാപകനായ യുഎസ് പൗരനായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യു.എസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബര്‍ 13-ന് യു.എസ് പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം വന്നത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന്റെ സമയത്തായിരുന്നു പരസ്യം.

വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ‘ഫ്രണ്ടിയേഴ്സ് ഓഫ് ഫ്രീഡം’ എന്ന എന്‍ജിഒയ്ക്കൊപ്പം ചേര്‍ന്നാണ് വിശ്വനാഥന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ‘മാഗ്‌നിറ്റ്സ്‌കി ആക്ട്’ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ത്ഥിച്ചത്. ഗവണ്‍മെന്റ് വിചാരണയില്ലാതെ രാമചന്ദ്ര വിശ്വനാഥനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നു, തന്റെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്ന് രാമചന്ദ്ര വിശ്വനാഥന്‍ പരസ്യത്തില്‍ പറയുന്നു.

Related Articles