Current Date

Search
Close this search box.
Search
Close this search box.

വിവാദങ്ങള്‍ക്കിടെ വാഫി ബിരുദദാന-കലോത്സവത്തിന് സമാപനം

കോഴിക്കോട്: സമസ്ത മുശാവറയും കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസും (സി.ഐ.സി) തമ്മില്‍ നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കിടെ രണ്ട് ദിവസമായി കോഴിക്കോട് നടന്ന വാഫി, വഫിയ്യ സംസ്ഥാന കലോത്സവ-സനദ് ദാനത്തിന് സമാപനം. സമസ്ത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമസ്തയുടെ നേതൃത്വത്തിലുള്ള പാണക്കാട് കുടുംബത്തിലെ മുഴുവന്‍ തങ്ങള്‍മാരും പരിപാടിയില്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിനു കീഴിലുള്ള 97 സ്ഥാപനങ്ങളില്‍ നിന്നും വാഫി പഠനം പൂര്‍ത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതരാണ് സനദ് സ്വീകരിച്ചത്.

മൂല്യ ബോധത്തിലേക്ക് മനുഷ്യനെ നയിക്കുന്ന വിജ്ഞാനമാണ് ആധുനിക കാലം തേടിക്കൊണ്ടിരിക്കുന്നതെന്ന് സി. ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. എന്നും ഇസ്ലാം ലോകത്ത് കൊണ്ട് വന്ന വൈജ്ഞാനിക വിപ്ലവങ്ങള്‍ക്ക് തുടര്‍ച്ചയായിട്ടാണ് ലോകത്തെ മറ്റേത് വിപ്ലവങ്ങളും ഉണ്ടായത് എന്നും തങ്ങള്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ഉസാമ അല്‍ അബ്ദ് ഈജിപ്ത് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സനദ് ദാന കര്‍മത്തിന് നേതൃത്വം നല്‍കി.

സൈത്തൂന കോളജ് സ്ഥാപകന്‍ ശൈഖ് ഹംസ യൂസുഫ് അമേരിക്ക വെര്‍ച്വല്‍ മെസ്സേജ് നല്‍കി. സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി സനദ് ദാന പ്രഭാഷണം നടത്തി. വലീദ് അബ്ദുല്‍ മുന്‍ഇം ഈജിപ്ത്, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍ , പി.എസ്.എച്ച് തങ്ങള്‍, പൂക്കോയ തങ്ങള്‍ ബാ അലവി കാടാമ്പുഴ, അഹമദ് ഫൈസി വാഫി കക്കാട് തുടങ്ങി മത,സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

വാഫി സോണല്‍ കലോത്സവങ്ങളില്‍ മികച്ച മത്സരങ്ങള്‍ കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥികളുടെ ബെസ്റ്റ് ഇന്‍ ഫെസ്റ്റ്, അയ്യായിരത്തോളം വരുന്ന വാഫി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ക്യൂ ഫോര്‍ റ്റുമോറോ അസംബ്ലി എന്നിവ നഗരിയിലെ പ്രധാന ആകര്‍ഷകങ്ങളായി. സി.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി ഡോ. അബ്ദുല്‍ ബര്‍റ് വാഫി സ്വാഗതവും ഡോ. അബ്ദുല്‍ ജലീല്‍ വാഫി നന്ദിയും പറഞ്ഞു.

രണ്ടാം ദിനമായ വെള്ളിയാഴ്ച നടന്ന വനിത സംഗമത്തിന്റെ ഭാഗമായി ‘സ്ത്രീ: സ്വത്വം, കര്‍മ്മം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നഹ്ല സഈദി ഉദ്ഘാടനം ചെയ്തു. സുല്‍ഫത് ബീവി പാണക്കാട്, സജ്ന ബീവി പാണക്കാട്, ശബാന ബീവി പാണക്കാട്, ഹനിയ്യ മുനവ്വര്‍ ബീവി പാണക്കാട്, ആയിഷ ബാനു(ഹരിത), റുമൈസ റഫീഖ് (ഹരിത), നയന(ഹരിത), ഫാത്തിമ തഹ്ലിയ, ഫസീല ഫാത്തിമ ചെന്നൈ, ശഹര്‍ബാന്‍ വഫിയ്യ, മുബഷിറ ഹംസ വഫിയ്യ, ശാമില വഫിയ്യ, നസീഫ വഫിയ്യ, ഫൗസിയ വഫിയ്യ എന്നിവര്‍ സംസാരിച്ചു.

പ്രഭാഷകന്‍ ജംഷീദലി മലപ്പുറം, ആക്റ്റിവിസ്റ്റ് ദിനു വെയില്‍, സ്വതന്ത്ര ചിന്തകന്‍ വിഘ്നു പ്രകാശ് എന്നിവരുള്‍പ്പെടുന്ന പാനലുമായി മെറ്റീരിയലിസം, വിമോചന മാര്‍ഗമോ? എന്ന വിഷയത്തില്‍ വാഫി വിദ്യാര്‍ത്ഥികളുടെയും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് സുല്‍ഫത്ത് ടീച്ചര്‍, കണ്ണൂര്‍ യൂനിവേഴ്റ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അസി. പ്രഫസര്‍ ഡോ. സഞ്ചുന എന്നിവരുമായി ജന്റര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ വഫിയ്യ വിദ്യാര്‍ത്ഥിനികളുടെയും സംവാദം നടന്നു.

മതങ്ങളും വികസന കാഴ്ചപ്പാടുകളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. മുഹമ്മദലി വാഫി, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, ഇബ്രാഹീം ഫൈസി റിപ്പണ്‍, അബ്ദുസ്സലാം ഫൈസി എടപ്പാള്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഡോ. ലുക്മാന്‍ വാഫി അസ്ഹരി, ഫാദര്‍ ജോസഫ് കളത്തില്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ഷിജു ശശി, പി എസ് സിദ്ധീഖ് നദ്വി ചേറൂര്‍ എന്നിവരും പങ്കെടുത്തു.

Related Articles