Current Date

Search
Close this search box.
Search
Close this search box.

കൂട്ട മൃതദേഹങ്ങളുടെ തുരുത്തായി ഗസ്സ

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ നരനായാട്ടിനെത്തുടര്‍ന്ന് ഗസ്സ ശ്മാശന ഭൂമിയായി മാറുകയാണ്. എങ്ങും മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും മാത്രം. ബോംബിങില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനാകാത്ത നൂറുകണക്കിന് മൃതദേഹങ്ങളാണ് ഗസ്സ മുനമ്പില്‍ ഉള്ളത്.

കണ്ടെടുത്ത മൃതദേഹങ്ങളെ തേടി ബന്ധുക്കള്‍ എത്താത്ത മൃതദേഹങ്ങളെല്ലാം കൂട്ടമായി ഖബറടക്കാന്‍ കൊണ്ടുപോകുന്ന കാഴ്ചകള്‍ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം, ഒരു ഭാഗത്ത് കൊല്ലപ്പെട്ടവരുടെ ഖബറടക്കം, അടിയന്തര സഹായമെത്തിക്കല്‍ തുടങ്ങി വിശ്രമമില്ലാതെ തളരാതെ ഓടുകയാണ് ഗസ്സയില്‍ അവശേഷിക്കുന്ന ഓരോ ഫലസ്തീനിയും.

സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം 62 മൃതദേഹങ്ങള്‍ കൂട്ടമായി ഒരുമിച്ചാണ് ഖബറടക്കിയത്. യുദ്ധം ആരംഭിച്ചതിന് ശേഷമം ഇത് മൂന്നാം തവണയാണ് ഇങ്ങനെ കൂട്ട ഖബറടക്കം നടത്തുന്നത്.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളും അല്‍ജസീറയും പുറത്തുവിട്ട ഗസ്സയില്‍ നിന്നുള്ള ചിത്രങ്ങള്‍.

 

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ ആശുപത്രിക്ക് പുറത്ത് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടതോ തിരിച്ചറിയാനാകാത്തവിധം മുഖം വികൃതമായതോ ആയിരിക്കും. ഇതില്‍ കൂടുതലും സ്ത്രീകളുടെയും കുട്ടികളുടെയും ആണ്.
സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കൂട്ട ഖബറടക്കത്തിനായി കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റുന്നു.
വെള്ള തുണിയില്‍ പൊതിഞ്ഞുവെച്ചവയില്‍ പലതും മൃതദേഹങ്ങളുടെ ശരീരഭാഗങ്ങളാണ്.
ഒക്ടോബര്‍ ഏഴു മുതല്‍ ഇതുവരെയായി 4000 കുട്ടികളും 2000 സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ അല്‍ശിഫ ആശുപത്രിയില്‍ ഉള്‍കൊള്ളാത്തതിനാല്‍ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു.
പല മൃതദേഹങ്ങളും ഏറ്റുവാങ്ങാതെ കിടക്കുന്നത് ആ കുടുംബത്തിലെ ആരും അവശേഷിക്കാത്തതോ തിരിച്ചറിയാനാകാത്തതോ ആണ് പ്രധാന കാരണം.
അല്‍ശിഫ ആശുപത്രിയില്‍ നിന്നും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു.
അല്‍ശിഫ ആശുപത്രിയില്‍ നിന്നും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു.
വെള്ളത്തുണിയില്‍ തിരിച്ചറിയാനാകാത്ത കുട്ടി എന്ന് എഴുതിവെച്ച മൃതദേഹം.

Related Articles