Current Date

Search
Close this search box.
Search
Close this search box.

വിയന്നയിലെ ആണവ കരാര്‍ ചര്‍ച്ചയില്‍ യു.എസ് പങ്കെടുക്കും

വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച വിയന്നയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത് യു.എസ് സ്ഥിരീകരിച്ചതായി അല്‍ജസീറ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാണിതെന്ന് യു.എസ് വ്യക്തമാക്കി. ഔദ്യോഗികമായ ജെ.സി.പി.ഒ.എ (Joint Comprehensive Plan of Action) എന്നറിയപ്പെടുന്ന 2015ലെ ആണവ കരാറിന്റെ ഭാഗമായ എല്ലാ രാഷ്ട്രങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

2018ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറുകയും, ഉപരോധങ്ങളിലൂടെ ഇറാനുമേല്‍ ‘പരമാവധി സമ്മര്‍ദ്ദം’ ചെലുത്താന്‍ ശ്രമിക്കുകയുമായിരുന്നു. അടുത്തയാഴ്ചയിലെ വിയന്ന ചര്‍ച്ചയില്‍ യു.എസും ഇറാനും ഒരു നഗരത്തിലായിരിക്കുമെങ്കിലും വ്യത്യസ്ത വസതികളിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

Related Articles