Current Date

Search
Close this search box.
Search
Close this search box.

യുദ്ധത്തിന് കാരണം മെനയുകയാണ് യു.എസ് -ജവാദ് ഷരീഫ്

തെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യുദ്ധത്തിന് കാരണം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫ് കുറ്റപ്പെടുത്തി. മേഖലയില്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് രണ്ട് ബി-52 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് യു.എസ് പറത്തിയിരിക്കുന്നത്.

സൈനിക വിന്യാസത്തിനായി യു.എസ് മില്യണ്‍ക്കണക്കിന് ഡോളറാണ് പാഴാക്കിയത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല -ജവാദ് ഷരീഫ് വ്യാഴാഴ്ച പറഞ്ഞു. അമേരിക്കയില്‍ കോവിഡിനെതിരെ യുദ്ധം ചെയ്യുന്നതിന് പകരം ട്രംപും കൂട്ടാളികളും ബി-52 യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും നമ്മുടെ രാജ്യത്തേക്ക് അയക്കാന്‍ കോടിക്കണക്കിന് ഡോളറാണ് പാഴാക്കുന്നതെന്ന് ജവാദ് ഷരീഫ് ട്വിറ്ററില്‍ കുറിച്ചു.

Related Articles