Current Date

Search
Close this search box.
Search
Close this search box.

ഇപ്പോഴുള്ള നയതന്ത്ര അവസരം ഇറാന്‍ ഉപയോഗപ്പെടുത്തണമെന്ന് യു.എസ്

വാഷിങ്ടണ്‍: 2015ലെ ആണവ കരാര്‍ പുനഃരാരംഭിക്കുന്നതിന് പുതിയ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി ചര്‍ച്ചയിലേക്ക് മടങ്ങണമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്. നയതന്ത്ര ചര്‍ച്ചക്കുള്ള വാതില്‍ എപ്പോഴും തുറന്നരിക്കുകയില്ലെന്ന് യു.എസ് ആവര്‍ത്തിച്ചു. ഇറാന്‍ ആണവ കരാര്‍ പുതുക്കുന്നതിന് ആറ് ലോക രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്.

ഇറാന്‍ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആറ് ലോക രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. 2018ല്‍ കരാര്‍ പ്രയോജനപ്രദമല്ലെന്ന് വാദിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏകപക്ഷീയമായി ഉപേക്ഷിക്കുകയും, ഇറാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയുമായിരുന്നു.

ഇറാന്‍ ദേശീയ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, ഇറാന്‍ ആണവായുധം സമ്പുഷ്ടീകരിക്കുന്നതിനുള്ള നിരോധനം പുതുക്കുന്നതിനുള്ള വിയന്നയിലെ ബഹുരാഷ്ട്ര ചര്‍ച്ച ജൂണ്‍ 20ന് നിര്‍ത്തിവെക്കുകയായിരുന്നു.

പ്രസിഡന്റ് റഈസിയോടുളള സന്ദേശം അദ്ദേഹത്തിന് മമ്പുണ്ടായരുന്നവരോടുള്ളത് തന്നെയാണ്. ഞങ്ങളുടെയും പങ്കാളികളുടെയും സുരക്ഷാ താല്‍പര്യങ്ങള്‍ യു.എസ് സംരക്ഷിക്കുമെന്ന് നെഡ് പ്രൈസ് വ്യാഴാഴ്ച വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ നയതന്ത്ര പരിഹാരത്തിന് ഇപ്പോഴുള്ള അവസരം ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles