Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് യു.എസ്

വാഷിങ്ടണ്‍: ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ അതിക്രമത്തില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന് പിന്തുണയുമായി അമേരിക്ക. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഫലസ്തീന്‍ ആക്രമണത്തില്‍ നിന്നും പിന്മാറണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നതായും വര്‍ദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ച് യു.എസ് വളരെയധികം ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ഡന്മാര്‍ക്കിലെ കോപന്‍ഗേഹില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാം ചെയ്യാന്‍ ഇസ്രായേലിന് അധിക ബാധ്യതയുണ്ട്. ഗസ്സ ഗ്രൂപ്പുകള്‍ റോക്കറ്റ് ആക്രമണങ്ങള്‍ അവസനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ തകര്‍ത്ത അല്‍ജസീറയടക്കമുള്ള ചാനലിന്റെ കെട്ടിടത്തിലും താമസ സമുച്ചയത്തിലും ഹമാസിന്റെ പ്രാതിനിധ്യമുള്ളതായി ഒരു തെളിവും ഇസ്രായേലിന് ലഭിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് ഇസ്രായേല്‍ ഇത്തരം കെട്ടിടങ്ങള്‍ തകര്‍ത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles