Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് പിന്തുണയുമായി യു.എസ് ലേബര്‍ യൂണിയനും

വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് യു.എസ് ലേബര്‍ യൂണിയനും രംഗത്ത്. ഫലസ്തീനികള്‍ പിന്തുണയര്‍പ്പിക്കുന്ന പ്രസ്താവനകള്‍ കഴിഞ്ഞ ദിവസമാണ് ലേബര്‍ യൂണിയന്‍ അംഗീകരിച്ചത്. ഫലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ക്കുമെതിരെ ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സ്വീകരിക്കാനും യൂണിയന്‍ തീരുമാനിച്ചു.

യു.എസിലെ വിവിധ തൊഴിലാളി സംഘടനകള്‍ ഇസ്രായേലിന് സാമ്പത്തികവും സൈനികവുമായ സഹായം ചെയ്യുന്നത് അമേരിക്ക നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആറായിരം അധ്യാപകര്‍ അംഗങ്ങളായിട്ടുള്ള യുസെഫ് എന്ന സംഘടനയും ഫലസ്തീന് പിന്തുണയുമായി നേരത്തെ രംഗത്തുവന്നിരുന്നു.

ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടനയായ ബി.ഡി.എസിനുള്ള പിന്തുണയും യുസെഫ് പ്രമേയത്തിലൂടെ പാസാക്കിയിരുന്നു. ആരോഗ്യ മേഖല, നിര്‍മാണ മേഖല, ഡ്രൈവര്‍ യൂണിയന്‍, പാര്‍സല്‍ സര്‍വീസ് തുടങ്ങിയ തൊഴില്‍ മേഖലയിലെ യൂണിയനുകളെല്ലാം ഫലസ്തീന്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.

Related Articles