Current Date

Search
Close this search box.
Search
Close this search box.

യു.എസ്: ഭര്‍ത്താവിനോട് ‘മഹര്‍’ ചോദിച്ച് ഇമാന്‍

വാഷിങ്ടണ്‍: 24 വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് ഇമാനെ മൊഴി ചൊല്ലുന്നത്. തന്നെ പീഡിപ്പിച്ചിരുന്ന ഭര്‍ത്താവ് ചെയ്ത ഒരേയൊരു നല്ല കാര്യം, ‘ഞാന്‍ നിന്നെ മൊഴി ചൊല്ലുന്നു’വെന്ന് മൂന്ന് തവണ പറഞ്ഞതാണെന്ന് ഇമാന്‍ സങ്കടത്തോടെ ഓര്‍ത്തെടുക്കുന്നു. തന്റെയും മുന്‍ ഭര്‍ത്താവിന്റെയും കുടംബം ആഗ്രഹിച്ചിരുന്നത് വിവാഹബന്ധം തുടരണമെന്നായിരുന്നു. ഞാനനുഭവിച്ചിരുന്ന ശാരീരിക പീഡനങ്ങളെക്കാളും അവരെ അലട്ടിയിരുന്ന പ്രശ്‌നം വിവാഹമോചനം സംഭവിക്കുന്നതിനെ കുറിച്ചാണ്. ഇടയ്ക്കിടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ തല്ലുന്നത് സാധാരണമാണെന്നും, ഭാര്യയെന്ന നിലയില്‍ അതങ്ങനെ എടുക്കണമെന്നുമാണ് ഓരോരുത്തരും എന്നോട് ഉപദേശിച്ചതെന്ന് ഇമാന്‍ മിഡില്‍ ഈസ്റ്റ് ഐ വെബ്‌സൈറ്റിനോട് പറഞ്ഞു.

ഒടുവില്‍, വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലാത്ത ഇമാനെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഇമാന്‍ കുടുംബത്തിലേക്ക് മടങ്ങിയെങ്കിലും കുടുംബം പ്രയാസപ്പെടുകയായിരുന്നു. അപ്പോഴും ഇമാന്‍ തിനിച്ചായിരുന്നു. ഹൈസ്‌കൂള്‍ പഠിച്ചുകൊണ്ടിരിക്കെ വിവാഹിതയായതിനാല്‍ ഇമാന് ബിരുദമുണ്ടായിരുന്നില്ല. വിവാഹ ഉടമ്പടിയില്‍ നിശ്ചയിച്ചിരുന്ന മഹര്‍ കിട്ടിയിരുന്നെങ്കില്‍ ഇമാന് അത് വലിയ ഉപകാരമായിരുന്നു. എന്നാല്‍, അര്‍ഹതപ്പെട്ട 25000 ഡോളര്‍ നല്‍കാന്‍ ഭര്‍ത്താവ് തയാറായില്ല -‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്തു.

ഇത് എന്റെ മാത്രം കാര്യമല്ല. സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. മുസ്‌ലിം എന്ന നിലയിലുള്ള കടമകളും കരാറില്‍ എഴുതുവെച്ച ബാധ്യതകളും ഒഴിവാക്കുന്ന പുരുഷന്മാരുണ്ട്. എന്തുകൊണ്ടാണിത്? അവര്‍ക്ക് അതിന് കഴിയുമെന്നതാണ് കാരണമെന്ന് ഇമാന്‍ പറയുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles