Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: ഒടുവില്‍ പ്രതികരിച്ച് അമേരിക്കയും

വാഷിങ്ടണ്‍: ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദയില്‍ ഒടുവില്‍ പ്രതിഷേധം അറിയിച്ച് അമേരിക്കയും. യു.എസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് ആണ് കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ബി.ജെ.പി നേതാക്കളുടെ പരാമര്‍ശം അപലപനീയമാണെന്നും പരാമര്‍ശങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം, വിശ്വാസം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുമായി നിരന്തരം ചര്‍ച്ച നടത്താറുണ്ട്. മനുഷ്യാവകാശങ്ങളോട് ആദരവ് വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാറുണ്ട്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി ദേശീയ വക്താക്കളായ നുപൂര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെയും വിവാദ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയും അറബ്-ഗള്‍ഫ് രാജ്യങ്ങളടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിരുന്നില്ല.

Related Articles