Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ലോഹ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനിലെ ഇരുമ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ഒരു ജര്‍മന്‍,മൂന്ന് യു.എ.ഇ രാജ്യങ്ങളുടെ നാല് കമ്പനികളെയാണ് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇറാന്റെ ലോഹ വ്യവസായ രംഗത്തെ മുന്‍നിര കമ്പനികളാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ഇറാന്‍ ട്രഷറി വകുപ്പാണ് പ്രസ്താവന പുറത്തിറക്കിയത്. മുബാറക് സ്റ്റീല്‍ കമ്പനിയടക്കം ഇതില്‍ ഉള്‍പ്പെടും. ഇറാനിലെ,ഇരുമ്പ്,സ്റ്റീല്‍,അലൂമിനിയം,കോപ്പര്‍ രംഗത്തെ പ്രമുഖ കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ ഒരു മേഖലയാണിത്. പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും പിന്മാറിയതിനുശേഷം ഇറാന്റെ വരുമാനം കുറയ്ക്കാനുള്ള അമേരിക്കയുടെ ഏറ്റവും പുതിയ ശ്രമമാണിത്.

Related Articles