Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് സംയോജനം: ഇസ്രായേലിനെതിരെ കടുത്ത എതിര്‍പ്പുമായി യു.എന്‍

വാഷിങ്ടണ്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലിന്റെ നടപടിയെ ശക്തമായി എതിര്‍ത്ത് യു.എന്‍ രംഗത്ത്. ഫലസ്തീനികളുടെ വര്‍ഷങ്ങളായി മുറവിളി കൂട്ടുന്ന ദ്വിരാഷ്ട്ര ആവശ്യത്തിന് കടുത്ത തിരിച്ചടിയാണ് ഇസ്രായേലിന്റെ ഈ നടപടിയെന്നും യു.എന്‍ വക്താവ് നിക്കോളയ് മ്‌ളദനോവ് പറഞ്ഞു. ഇസ്രായേല്-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ യു.എന്നിന്റെ പ്രത്യേക വക്താവ് കൂടിയാണിദ്ദേഹം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുക്കുന്നതിനുള്ള അപകടകരമായ സാധ്യത വര്‍ദ്ധിച്ചുവരുന്ന ഭീഷണിയാണെന്നും അദ്ദേഹം യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം ഇസ്രായേലിന്റേതാണെന്ന് കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles