Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനികള്‍ക്ക് വേണ്ടി സഹായം ആവശ്യപ്പെട്ട് യു.എന്‍ മേധാവി

കാബൂള്‍: യു.എസ് സൈന്യം പൂര്‍ണമായി പിന്‍വാങ്ങുകയും താലിബാന്‍ രാജ്യം പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷമുള്ള സാഹചര്യത്തില്‍ അടിയന്തിര ധനസഹായം നല്‍കണമെന്ന് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ട് യു.എന്‍ മേധാവി. അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അഫ്ഗാനിലെ മാനുഷിക ദുരന്തത്തെ കുറിച്ച് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ശക്തമായ മാനുഷിക-സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിസ്ഥാന സേവനങ്ങള്‍ പൂര്‍ണമായി തകര്‍ച്ച ഭീഷണിയിലാണ് -ഗുട്ടെറസ് ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിലെ കുട്ടികള്‍ക്കും സ്ത്രീ-പുരുഷന്മാര്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും മുമ്പത്തെക്കാള്‍ ഇപ്പോള്‍ ആവശ്യമാണെന്ന് രാഷ്ട്രങ്ങളോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles