Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ സഹായം: ഇന്ന് മുതല്‍ ഗസ്സയിലെ കുടുംബങ്ങള്‍ക്ക് പണം ലഭിക്കും

ഗസ്സ മുനമ്പ്: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് യു.എന്‍ മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി ടോര്‍ വെന്നസ്‌ലാന്റ് പറഞ്ഞു.

2014ലെ ഗസ്സ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം മുതല്‍ മില്യണ്‍ക്കണക്കിന് ഡോളറാണ് ഗസ്സക്ക് സാമ്പത്തിക സഹായമായി ഖത്തര്‍ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്രായേലും ഗസ്സ ഭരിക്കുന്ന ഹമാസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഹമാസിന് ധനസഹായം എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി സഹായ പദ്ധതി പുനഃപരിശോധിക്കണമെന്ന് ഇസ്രായേലും യു.എസും ആവശ്യപ്പെട്ടിരുന്നു.

ഖത്തര്‍, യു.എന്‍ സഹകരണത്തോടെയും, ഇസ്രായേല്‍ പിന്തുണയോടെയും നടക്കുന്ന സഹായ പദ്ധതി ഗസ്സ മുനമ്പിലെ 700ലധികം വിതരണ കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏകദേശം ഒരുലക്ഷം ഗുണഭോക്താക്കള്‍ തിങ്കളാഴ്ച മുതല്‍ സാമ്പത്തിക സഹായം സ്വീകരിക്കും -യു.എന്‍ മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി ടോര്‍ വെന്നസ് ലാന്റ് ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചു.

Related Articles