Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെയുണ്ടായിരുന്ന യു.എന്നിന്റെ ആയുധനിരോധനം അവസാനിച്ചു

arms

തെഹ്‌റാന്‍: ഇറാനെതിരെ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയിരുന്ന ആയുധനിരോധനത്തിന്റെ കാലാവധി അവസാനിച്ചു. 2007 മുതലാണ് യു.എന്‍ സുരക്ഷ സമിതി ഇറാനിലേക്ക് മറ്റു രാജ്യങ്ങള്‍ ആയുധം വിതരണം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് ഉത്തരവിറക്കിയിരുന്നുത്. ഒക്ടോബര്‍ 18നാണ് ഈ നിയമത്തിന്റെ കാലാവധി അവസാനിച്ചത്. ഇറാന്‍ വിദേശകാര്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്.

ഇറാനിലേക്കും തിരിച്ച് ഇറാനില്‍ നിന്നുമുള്ള ആയുധ ഇടപാട് അടക്കമുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഈ കരാറിലൂടെ റദ്ദാക്കിയിരുന്നു. യു.എന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഈ കരാര്‍ ബാധകമായിരുന്നു.

ഇത് മൂലം യുഎന്‍ അംഗരാജ്യങ്ങളുടെ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ചില ഇറാനിയന്‍ പൗരന്മാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം നിയമത്തിന്റെ കാലാവധി കഴിയുന്നതോടെ അവസാനിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പുമായിം രംഗത്തു വന്നിരുന്നു. ആയുധ കൈമാറ്റമടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

 

Related Articles