Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാലിദിന്റെ പ്രസംഗം ഭീകരവാദമല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടെ ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ പ്രസംഗം പ്രകോപനപരമാണെങ്കിലും ഭീകരവാദനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, രജനീഷ് ഭട്നാഗര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷണം നടത്തിയത്.

പ്രസംഗം വിശകലനം ചെയ്തിരുന്നുവെന്നും ഭീകരവാദപ്രവര്‍ത്തനമായി കണക്കാക്കാനികില്ലെന്നും ബെഞ്ച് വാക്കാല്‍ പറഞ്ഞു. ജൂലായ് നാലിന് ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയതിന് യു.എ.പി.എ. ചുമത്തിയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles