Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യു.കെയിലെ രാഷ്ട്രീയ പ്രതിനിധികള്‍

ലണ്ടന്‍: ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ തയാറാകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ബ്രിട്ടന്‍ രാഷ്ട്രീയ പ്രതിനിധികള്‍ രംഗത്ത്. കടുത്ത എതിര്‍പ്പിനിടെയും വെസ്റ്റ് ബാങ്ക് കൈയേറാനുള്ള ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്നാണ് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് 127 അംഗ രാഷ്ട്രീയ നേതാക്കള്‍ ഉപരോധം ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച പുറത്തുവിട്ട കത്തില്‍ നിലവിലെയും മുന്‍ പാര്‍ലമെന്റ് അംഗങ്ങളും അടക്കം 127 പേരാണ് ഇക്കാര്യമാവശ്യപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും ഇതില്‍ ഉള്‍പ്പെടും.

അന്താരാഷ്ട്ര നിയമപ്രകാരം കൂട്ടിച്ചേര്‍ക്കല്‍ നിയമവിരുദ്ധമാണെന്നും ഉപരോധം കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അംഗങ്ങള്‍ പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Related Articles