Current Date

Search
Close this search box.
Search
Close this search box.

അറബ് മേഖലയിലെ ആദ്യ ചൊവ്വാ പര്യവേഷണത്തിന് ഉജ്വല തുടക്കം

അബൂദബി: ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആദ്യത്തെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന് തുടക്കമായി. യു.എ.ഇയാണ് ബഹിരാകാശ മേഖലയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ചൊവ്വാ ദൗത്യത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ജപ്പാനിലെ തനേഗാഷിമയില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പേടകം വിക്ഷേപിച്ചത്. അല്‍ അമല്‍ എന്നാണ് ഈ പര്യവേഷണ ദൗത്യത്തിന് യു.എ.ഇ നല്‍കിയ പേര്. മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

ശാസ്ത്രീയവും സാങ്കേതികവുമായ കഴിവുകള്‍ വികസിപ്പിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വേണ്ടിയാണ് ഈ ദൗത്യം കൊണ്ട് യു.എ.ഇ ഉദ്ദേശിക്കുന്നത്. ബഹിരാകാശ മേഖലകളില്‍ തങ്ങളുടെ കൈയൊപ്പ് പതിപ്പിക്കുക എന്നത് കൂടി പദ്ധതിക്ക് പിന്നിലുണ്ട്. യു.എ.ഇയെക്കൂടാതെ അറബ് രാജ്യങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെയാണ് അല്‍ അല്‍ ദൗത്യത്തെ നോക്കിക്കാണുന്നത്.

Related Articles