Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാന്‍ പദ്ധതിയുമായി യു.എ.ഇ

അബൂദബി: രാജ്യത്തെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 50 പുതിയ സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് യു.എ.ഇ. രാജ്യത്ത് മത്സരബുദ്ധിയോടെ 550 ബില്യണ്‍ ദിര്‍ഹത്തിന്റെ (150 ദശലക്ഷം ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് കളമൊരുങ്ങുന്നത്. അടുത്ത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്നും യു.എ.ഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ അവതരിപ്പിച്ചു. സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നതിനും രാജ്യത്ത് താമസിക്കുന്നവരെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കുന്നതിനായി പുതിയ വിസകള്‍ സൃഷ്ടിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ സഹായിക്കുന്നതിന് നിക്ഷേപങ്ങളെയും വിദേശികളെയും ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നിരവധി നടപടികള്‍ യു.എ.ഇ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ അയല്‍രാജ്യമായ സൗദി അറേബ്യയുമായുള്ള വ്യാപാര, കച്ചവട മേഖലയിലെ കിടമത്സരവും സാമ്പത്തിക എതിരാളികള്‍ എന്ന നിലയിലും മാറ്റങ്ങള്‍ വന്നു. യു എ ഇയും എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്കും അഞ്ച് ബില്യണ്‍ ദിര്‍ഹം ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി, ടെക്‌നോളജി-ഹെവി മേഖലകളില്‍ നിക്ഷേപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles