Current Date

Search
Close this search box.
Search
Close this search box.

മത്സര നിയമം ലംഘിച്ചതിന് മെറ്റക്ക് പിഴ ചുമത്തി തുര്‍ക്കി

അങ്കാറ: രാജ്യത്തെ മത്സരാധിഷ്ടിത നിയമം ലംഘിച്ചതിന് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ആഗോള ഭീമന്‍ മെറ്റക്ക് വലിയ പിഴ ചുമത്തി തുര്‍ക്കി. 346.72 ദശലക്ഷം ലിറ (18.63 ദശലക്ഷം ഡോളര്‍) ആണ് പിഴയായി ചുമത്തിയത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിലൂടെ ശേഖരിച്ച ഡാറ്റ സംയോജിപ്പിച്ചതിനാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സേവനങ്ങളിലും ഓണ്‍ലൈന്‍ പരസ്യ വിപണികളിലും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ എതിരാളികളെ മെറ്റ തടഞ്ഞതായി കണ്ടെത്തിയതായി തുര്‍ക്കി കോമ്പറ്റീഷന്‍ ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിയുടെ 2021-ലെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയതെന്നും 60 ദിവസത്തിനകം മെറ്റായ്ക്ക് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാമെന്നും കോമ്പറ്റീഷന്‍ ബോര്‍ഡ് അറിയിച്ചു.

2021-ല്‍ വാട്ട്സ്ആപ്പ് അതിന്റെ ടര്‍ക്കിഷ് ഉപയോക്താക്കളെ ഫോണ്‍ നമ്പറും ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടാന്‍ നിര്‍ബന്ധിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബന്ധിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് വാട്‌സാപ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. ഇത് പ്രാദേശിക സന്ദേശമയയ്ക്കല്‍ ആപ്പായ ബിപ്പിലേക്ക് മാറാന്‍ നിരവധി തുര്‍ക്കികളെ പ്രേരിപ്പിച്ചിരുന്നു.

Related Articles