Current Date

Search
Close this search box.
Search
Close this search box.

ബന്ധം ദൃഢമാക്കാന്‍ ഉര്‍ദുഗാന്‍ സൗദിയില്‍

അങ്കാറ: സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദിയില്‍. വ്യാഴാഴ്ച സൗദിയിലെത്തുന്ന ഉര്‍ദുഗാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ചയില്‍ അവലോകനം ചെയ്യും, സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും’
തുര്‍ക്കി പ്രസിഡന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശികവും അന്തര്‍ദേശീയവുമായ കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചയില്‍ കൈമാറും,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു

വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍, സൗദിയുമായുള്ള ബന്ധം നന്നാക്കാന്‍ തുര്‍ക്കി മാസങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ പരിസമാപ്തിയായിരിക്കും ഈ യോഗമെന്നും റിപ്പോര്‍ട്ടുണ്ട്.

2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ബന്ധം വഷളായിരുന്നു.

Related Articles