Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ സ്ഥാനപതി വധം; അഞ്ച് പേര്‍ക്ക് ജീവപര്യന്തം

അങ്കാറ: റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രി കാര്‍ലോവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. 2016 ഡിസംബര്‍ 19ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടന പരിപാടിയില്‍ സാസംരിക്കുന്നതിനിടെ ഡ്യൂട്ടിയിലല്ലാതിരുന്ന പൊലീസുകാരന്റെ വെടിയേറ്റാണ് ആന്‍ഡ്രി കാര്‍ലോവ് കൊല്ലപ്പെടുന്നത്.

22കാരനായ മെവ്‌ലറ്റ് മെര്‍ട്ട് അല്‍റ്റിന്റാസ് ‘അലപ്പോയെ മറക്കരുത്’ എന്ന് അക്രോശിച്ചാണ് കാര്‍ലോവിന് നേരെ വെടിയുതിര്‍ത്തത്. ഇത് സിറിയന്‍ യുദ്ധത്തില്‍ റഷ്യയുടെ ഇടപെടല്‍ സൂചിപ്പിക്കുന്നതാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളെ പൊലീസ് വെടിവെച്ചുകൊന്നു.

ശിക്ഷ വിധിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ക്ക് പരോളില്ലാതെ ഇരട്ട ജീവപര്യന്തവും, മറ്റു രണ്ട് പേര്‍ക്ക് പരോളില്ലാതെ ജീവപര്യന്തവും തടവ് വിധിച്ചതായി ടി.ആര്‍.ടി ദേശീയ ബ്രോഡ്കാസ്റ്റര്‍ ഹബീര്‍ ചൊവ്വാഴ്ച പറഞ്ഞു.

Related Articles