Current Date

Search
Close this search box.
Search
Close this search box.

പെണ്‍കുട്ടികള്‍ക്കായി അഫ്ഗാനില്‍ 10 സ്‌കൂളുകള്‍ തുറന്ന് തുര്‍ക്കി

കാബൂള്‍: താലിബാന്‍ ഭരണത്തിലേറിയ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കായി 10 സ്‌കൂളുകള്‍ തുറന്ന് തുര്‍ക്കി. നേരത്തെ അടച്ചിട്ടിരുന്ന 14 സ്‌കൂളുകളില്‍ 10 എണ്ണമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

അഫ്ഗാന്‍ സ്ത്രീകളെ സഹായിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തുടരാനും തുര്‍ക്കി ആഗ്രഹിക്കുന്നുവെന്ന് താലിബാനുമായി സംസാരിച്ച തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കോവുസോഗ്ലു പറഞ്ഞു. വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാന്‍ സ്ത്രീകളെ നയതന്ത്രത്തിലൂടെ പിന്തുണയ്ക്കാന്‍ തുര്‍ക്കി ശ്രമിക്കുന്നുവെന്നും കഴിഞ്ഞ മാസം ഇക്കാര്യം ചര്‍ച്ച ചെയ്യാനും അഫ്ഗാനിലെ വിവിധ കക്ഷികളുമായും സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നും കാവുസോഗ്ലു പറഞ്ഞു. അഫ്ഗാന്‍ നേതാക്കളെ അഭിനന്ദിക്കാന്‍ തുര്‍ക്കിയുടെ ഇടക്കാല വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്വഖി അഫ്ഗാനിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ മൊത്തം 80 സ്‌കൂളുകള്‍ക്ക് തുര്‍ക്കി ധനസഹായം നല്‍കുന്നുണ്ട്. ഇതില്‍ 14 എണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്.

ഈ വര്‍ഷം ആദ്യം അഫ്ഗാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഏക നാറ്റോ രാജ്യത്തിന്റെ എംബസി തുര്‍ക്കിയുടേതാണ്. അഫ്ഗാനിസ്ഥാന്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അഫ്ഗാന്‍ പെണ്‍കുട്ടിക്ക് തുര്‍ക്കി സ്‌കോളര്‍ഷിപ്പ് അനുവദിച്ചതായും കാവുസോഗ്ലു പറഞ്ഞു.

Related Articles