Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുര്‍ക്കി മൂന്നിലൊന്ന് തടവുകാരെയും വിട്ടയക്കുന്നു

അങ്കാറ: രാജ്യത്ത് കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നതിനിടെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ജയിലില്‍ അടച്ചവരെയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ നീക്കവുമായി മുന്നോട്ടുപോകുകയാണ് തുര്‍ക്കിയും. രാജ്യത്തെ മൂന്നിലൊന്ന് തടവുകാരെയും വിട്ടയക്കാനാണ് തുര്‍ക്കി തീരുമാനിച്ചിരിക്കുന്നത്. ജയിലുകളിലെ കോവിഡ് പകര്‍ച്ച തടയുന്നതനാണ് ഇത്തരം തീരുമാനമെടുത്തതെന്നാണ് തുര്‍ക്കി അറിയിചിചത്. ഇത്തരത്തില്‍ 45000 തടവുകാരെ വിട്ടയക്കാനാണ് തുര്‍ക്കി തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ബില്‍ തുര്‍ക്കി പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കി. എന്നാല്‍ ഇത്തരം വിട്ടയക്കുന്ന തടവുകാരില്‍ നിന്നും സര്‍ക്കാര്‍ വിമര്‍ശകരെയും ഭീകരവാദ കുറ്റം ചുമത്തിയവരെയും ഒഴിവാക്കിയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ മറ്റൊരു വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

Related Articles