Current Date

Search
Close this search box.
Search
Close this search box.

സിറിയ: പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്

അങ്കാറ: വടക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. റഷ്യന്‍, ഇറാനിയന്‍ പ്രസിഡന്റുമാരുമായി കഴിഞ്ഞ ദിവസം ഇറാനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഉര്‍ദുഗാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്നിവര്‍ ചൊവ്വാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ സിറിയയുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഉച്ചകോടി നടത്തിയത്. സിറിയയില്‍ കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ‘അസ്താന സമാധാന പ്രക്രിയ’യയുടെ ഭാഗമായി റഷ്യയും തുര്‍ക്കിയും ഇറാനും സമീപ വര്‍ഷങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സിറിയയിലെ താല്‍ റിഫാത്ത്, മന്‍ബിജ് നഗരങ്ങളിലെ ‘ഭീകരര്‍’ എന്ന് തുര്‍ക്കി കണക്കാക്കുന്ന കുര്‍ദിഷ് പോരാളികളെ ലക്ഷ്യമിട്ട് ഉടന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ മാസങ്ങളില്‍ പറഞ്ഞിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ നഗരങ്ങളെ നിയന്ത്രിക്കുന്നത് സിറിയന്‍ കുര്‍ദിഷ് സായുധ സംഘമായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളാണ്. ഇവയെ തീവ്രവാദ സംഘങ്ങളായാണ് തുര്‍ക്കി കണക്കാക്കുന്നത്.

Related Articles