Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: സൈനിക നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി തുര്‍ക്കി

അങ്കാറ: മ്യാന്മറില്‍ പട്ടാള അട്ടിമറിക്കെതിരെ സമരം നടത്തുന്ന പ്രക്ഷോഭകാരികളെ വെടിവെച്ച് കൊല്ലുന്ന സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി തുര്‍ക്കി.

തുര്‍ക്കിയുടെ സായുധസേന വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സൈനിക ശക്തിപ്രകടനത്തിന് ശേഷമാണ് തുര്‍ക്കി ഇത്തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തുവിട്ടത്.

മ്യാന്‍മറിലെ സാധാരണക്കാര്‍ക്കെതിരായ ഈ അതിക്രമത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സിവിലിയന്‍ ജനതയ്‌ക്കെതിരായ അത്തരം പ്രവൃത്തികള്‍ കാലതാമസമില്ലാതെ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ഞങ്ങള്‍ ഈ അവസരത്തില്‍ ആവര്‍ത്തിക്കുന്നു.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ നേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും തടങ്കലിലാക്കിയ സിവിലിയന്മാരെയും ഉടനടി മോചിപ്പിക്കുകയും ജനാധിപത്യത്തിലേക്ക് മടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ തുര്‍ക്കി മ്യാന്മറിനോട് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 140 ഓളം പേരെയാണ് ഇതിനകം മ്യാന്മര്‍ സുരക്ഷാ സേന വെടിവച്ചു കൊന്നത്.

Related Articles