Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ ഈദിനോടനുബന്ധിച്ച് നാല് ദിവസം ലോക്ക്ഡൗണ്‍

അങ്കാറ: കോവിഡിനെത്തുടര്‍ന്ന് തുര്‍ക്കിയില്‍ ലോക്ക് ഡൗണ്‍ വീണ്ടും നടപ്പിലാക്കുന്നു. ചെറിയ പെരുന്നാളിനോടനുബന്ധിച്ചാണ് ഇപ്പോള്‍ നാലു ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേസമയം, കഴിഞ്ഞ അഞ്ചാഴ്ചയായി തുര്‍ക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നു.

രാജ്യത്ത് അതിനിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കോവിഡ് അണുബാധ പടര്‍ന്നുപിടിക്കുകയാണെങ്കില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചു. തിങ്കളാഴ്ച നടന്ന മന്ത്രിസഭ യോഗത്തിനു ശേഷമാണ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. മെയ് 23 മുതല്‍ 26 വരെയായിരിക്കും ഈദിനോടനുബന്ധിച്ചുള്ള ലോക് ഡൗണ്‍. കൊറോണക്കെതിരെുള്ള പോരാട്ടത്തില്‍ തുര്‍ക്കി വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles