Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിനെ വെല്ലുവിളിച്ച് റാശിദ് ഗന്നൂശി

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദിനെ വെല്ലുവിളിച്ച് തുനീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ റാശിദ് ഗന്നൂശി നിയമസഭാ സമ്മേളനം പ്രഖ്യാപിച്ചു. നിയമസഭാംഗങ്ങളോട് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനും റാശിദ് ഗന്നൂശി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഖൈസ് സഈദ്  പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം, പ്രസിഡന്റിന്റെ നടപടി അട്ടിമറിയാണെന്ന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജനപ്രതിനിധികളുടെ അസംബ്ലി ഓഫീസ് സ്ഥിരം സഭയിലാണ് -അന്നഹ്ദ പാര്‍ട്ടിയുടെ തലവന്‍ ഗന്നൂശി വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചു.

ജൂലൈയില്‍ ഖൈസ് സഈദ് കാര്യനിര്‍വണ-നിയമനിര്‍മാണ അധികാരം പിടിച്ചെടുത്തതിന്റെ നിയമസാധുതയെ സംബന്ധിച്ച് ശക്തമായ തര്‍ക്കമാണ് വെള്ളിയാഴ്ചയിലെ ഗന്നൂശിയുടെ പ്രഖ്യാപനത്തിലൂടെ ഉയരുന്നത്.

ജൂലൈയിലെ ഇടപെടലിനെ തുടര്‍ന്ന് 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഖൈസ് സഈദിന് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന പ്രാദേശിക-അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ചെറിയ പരിചയമുള്ള ജിയോളജിസ്റ്റ് നജ്‌ല ബൂദിന്‍ റമദാനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഖൈസ് സഈദ് ബുധനാഴ്ച നിശ്ചയിച്ചിരുന്നു. തുനീഷ്യയിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് നജ്‌ല ബൂദിന്‍ റമദാന്‍.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles