Current Date

Search
Close this search box.
Search
Close this search box.

2022ല്‍ ഭരണഘടനാ ഹിതപരിശോധന നടത്തുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ്

തൂനിസ്: അടുത്ത ജൂലൈയില്‍ ഭരണഘടനാ ഹിതപരിശോധന നടത്തുമെന്ന് പ്രസിഡന്റ് ഖൈസ് സഈദ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ അധികാരം പിടിച്ചെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രസിഡന്റ് ഖൈസ് സഈദ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖൈസ് സഈദിന്റെ നടപടി അട്ടിമറിയാണെന്ന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2022 ഡിസംബര്‍ 17ന് ബദല്‍ അസംബ്ലിക്ക് തുനീഷ്യക്കാര്‍ വോട്ട് ചെയ്യുന്നത് വരെ തുനീഷ്യന്‍ പാര്‍ലമെന്റ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ടി.വി അഭിസംബോധനക്കിടെ അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് പിരിച്ചുവിടുകയും മുഴുവന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ജനഹിതപരിശോധനാ വോട്ടെടുപ്പ് നടക്കുന്നത്. ചരിത്രത്തിന്റെയും വിപ്ലവത്തിന്റെയും വഴി ശരിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു -വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബറില്‍ തുനീഷ്യന്‍ പ്രസിഡന്റ് 2014ലെ ജനാധിപത്യ ഭരണഘടനയുടെ ഭൂരിഭാഗവും മാറ്റിവെക്കുകയും, അസാധാരണമായ നടപടികളുടെ കാലഘട്ടത്തില്‍ ഉത്തരവ് പ്രകാരം ഭരിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles