Current Date

Search
Close this search box.
Search
Close this search box.

രക്ഷിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട് നാലു വയസുകാരി ഇറ്റലിയില്‍; തിരിച്ചെത്തിക്കാനൊരുങ്ങി തുനീഷ്യ

തൂനിസ്: കരളലിയിപ്പിക്കുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ കഥ അവസാനിക്കുന്നില്ല. തുനീഷ്യയില്‍ നിന്നും ഇറ്റലിയിലെത്തിയ അഭയാര്‍ത്ഥികളുടെ ബോട്ടില്‍ മാതാപിതാക്കളില്‍ നിന്നകന്ന് ഒറ്റപ്പെട്ട ഒരു പിഞ്ചു ബാലികയുമുണ്ടായിരുന്നു. നാലു വയസ്സുകാരി പെണ്‍കുട്ടി അബദ്ധത്തില്‍ രക്ഷിതാക്കളുടെ അടുത്തുനിന്നും മാറി ബോട്ടില്‍ അകപ്പെടുകയായിരുന്നു. ഈ ബോട്ടില്‍ രക്ഷിതാക്കള്‍ കയറാന്‍ പറ്റാതെയായതോടെയാണ് ബാലിക ഒറ്റയ്ക്കായത്. ഇറ്റലിയില്‍ നിന്നും തുനീഷ്യയിലേക്ക് പെണ്‍കുട്ടിയെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ അധികൃതര്‍.

70 അഭയാര്‍ത്ഥികളുമായി തിങ്ങിനിറഞ്ഞ ബോട്ടില്‍ ഒക്ടോബറിലാണ് ഇറ്റലിയിലെ ലാംപെഡൂസ ദ്വീപില്‍ വന്നിറങ്ങിയത്. ഒക്ടോബര്‍ 16 നും 17 നും ഇടയില്‍ 26 മണിക്കൂര്‍ കടലില്‍ യാത്ര ചെയ്ത ശേഷമാണ് ലിന്‍ഡ എന്ന പേരുള്ള പെണ്‍കുട്ടിയും ദ്വീപിലെത്തിയത്.

തങ്ങളും കൂടെ യാത്ര ചെയ്യേണ്ട ബോട്ട് ടുണീഷ്യന്‍ തീരദേശ പട്ടണമായ സയാദയില്‍ നിന്ന് പെട്ടെന്ന് യാത്ര തിരിക്കുകയായിരുന്നെന്നും തങ്ങള്‍ക്കും മറ്റൊരു മകള്‍ക്കും ബോട്ടില്‍ കയറാനായില്ലെന്നുമാണ് ലിന്‍ഡയില്‍ നിന്ന് വേര്‍പെട്ട അവളുടെ മാതാപിതാക്കള്‍ പറഞ്ഞത്.

സംഭവം അറിയിക്കാന്‍ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ചു എന്നാരോപിച്ച് പൊലിസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്, രക്ഷിതാക്കളെ വിട്ടയച്ചെങ്കിലും അവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് തുനീഷ്യന്‍ അധികൃതര്‍ നാലുവയസ്സുകാരിയെ നാട്ടിലെത്തിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.

Related Articles