Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെ അറസ്റ്റ് വാറണ്ട്

തൂനിസ്: തുനീഷ്യന്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നബീല്‍ കറോയിക്കെതിരെ അറസ്റ്റ് വാറണ്ട്. കറോയിയെയും അദ്ദേഹത്തിന്റെ സഹോദരനെയും കഴിഞ്ഞ ദിവസം അള്‍ജീരിയയില്‍ വെച്ച് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പിടികൂടിയത്. തുനീഷ്യയിലെ ഔദ്യോഗിക വൃത്തങ്ങളാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.

2019ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു നബീല്‍. ഖഈസ് സഈദ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായത്. കഴിഞ്ഞ ജൂലായില്‍ അദ്ദേഹം പ്രധാനമന്ത്രിയെയും പാര്‍ലമെന്റിനെയും പിരിച്ചുവിടുകയും സ്വയം കൂടുതല്‍ അധികാരങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇവ രാജ്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു ഇങ്ങനെ ചെയ്തത്. 2019ല്‍ അനധികൃത പണമിടപാട്, നികുതി വെട്ടിപ്പ് കേസില്‍ വിചാരണതടവുകാരനായി നബീലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വോട്ടെടുപ്പിന് ഏതാനും നാള്‍ മുന്‍പ് മാത്രമാണ് അദ്ദേഹം ജയില്‍ മോചിതനായത്.

Related Articles