Current Date

Search
Close this search box.
Search
Close this search box.

ഹിജാബിട്ട പെണ്‍കുട്ടികളെ സ്‌കൂളില്‍ കയറ്റിയില്ല; പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് നേരെ മര്‍ദനം

അഗര്‍ത്തല: മുംബൈക്ക് പിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളെ ഗേറ്റില്‍ തടഞ്ഞു. സംഭവത്തെ എതിര്‍ത്ത 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനവുമേറ്റു.

ത്രിപുരയിലെ കൊറോയിമുറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ എതിര്‍ത്തതിന് പത്താം ക്ലാസുകാരനായ മുസ്ലീം വിദ്യാര്‍ത്ഥിയെ വിശ്വഹിന്ദു പരിഷത്ത് ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച് സ്‌കൂളിന് മുന്നിലെത്തിച്ചാണ് മര്‍ദിച്ചത്. അതേസമയം സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ ഒരു അദ്ധ്യാപകരും സംഭവത്തില്‍ ഇടപെടുകയോ കുട്ടിയെ രക്ഷിക്കുകയോ ചെയ്തില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് സെപാഹിജാല ജില്ലയിലെ ബിഷാല്‍ഗഡ് മേഖല സംഘര്‍ഷഭരിതമായിരുന്നു.

ഒരാഴ്ച മുമ്പ്, വി.എച്ച്.പിയുമായി ബന്ധമുള്ള ഒു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചതില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും സ്‌കൂളില്‍ ഹിജാബിന് നിരോധനം നടപ്പാക്കണമെന്ന് പ്രധാനാധ്യാപകനോട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച യൂണിഫോം സ്‌കൂളില്‍ പാലിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. പിന്നാലെ ഹിന്ദുത്വ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌കൂളിനകത്ത് ഹിജാബ് ധരിക്കരുതെന്ന് പ്രധാനാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ വാക്കാല്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

Related Articles