Current Date

Search
Close this search box.
Search
Close this search box.

ഈജ്പിത് വിപ്ലവത്തിന് പ്രശംസ; കാര്‍ട്ടൂണിസ്റ്റിന് അറസ്റ്റ്

കൈറോ: സുരക്ഷാ സൈന്യം അറസ്റ്റുചെയ്ത് ഈജിപ്ഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് അഷ്‌റഫ് ഹംദിയെ ഉടന്‍ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാലം ഈജ്പിത് ഭരിച്ചിരുന്ന ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ആദ്യത്തെ ജനകീയ വിപ്ലവത്തിന്റെ പത്താം വാര്‍ഷകത്തില്‍ പ്രശംസ അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ഹംദി ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഹംദി തിങ്കളാഴ്ച രാവിലെ പോസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം, നൂറുകണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അത് പങ്കിടുകയും, അദ്ദേഹം എവിടെയാണെന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്തു. മധ്യ കൈറോയിലെ മുഹമ്മദ് മഹ്മൂദ് തെരുവിലെ നായകന്മാര്‍ക്ക് വേണ്ടി ഹംദി ഹ്രസ്വ വീഡിയോ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഈ തെരുവില്‍ 2011 നവംബറില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles