NewsWorld Wide

തീവ്രവാദത്തെ നേരിട്ടതില്‍ ലോകത്തിന് തെറ്റുപറ്റി: ടോണി ബ്ലയര്‍

ലണ്ടന്‍: ഇസ്‌ലാമിക തീവ്രവാദത്തോടുള്ള സമീപനത്തില്‍ ലോകത്തിന് തെറ്റുപറ്റിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍. തീവ്രവാദികളില്‍ നിന്നും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി തടയുന്നതിന് ഒരു ആഗോള തന്ത്രം രൂപീകരിക്കേണ്ടതുണ്ട്. അത്തരം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ആഗോളതലത്തില്‍ പരാജയം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഭീഷണികള്‍ തടയാന്‍ സുരക്ഷ ഒരുക്കിയത് കൊണ്ട് മാത്രമാകില്ല. പ്രതിരോധിക്കാനായി സര്‍ക്കാര്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടതുണ്ട്. ലോകത്താകമാനം 121 ഇസ്ലാമിസ്റ്റ് സംഘങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും 2017ല്‍ മാത്രം 84000 മരണങ്ങളുടെ ഉത്തരവാദിത്വം ഇത്തരം സംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker