25-11-23 – ശനി
- ആകെ മരണം 14,800
- ഹമാസും ഇസ്രായേലും അംഗീകരിച്ച നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു.
- ശനിയാഴ്ച കൂടുതല്‍ മാനുഷിക സഹായ ട്രക്കുകള്‍ വടക്കന്‍ ഗസ്സയിലെത്തി.
- ഗസ്സയില്‍ നിന്ന് ഇന്ന് പിന്നീട് മോചിപ്പിക്കപ്പെടേണ്ട 14 തടവുകാരുടെ പട്ടിക ഹമാസില്‍ നിന്ന് ലഭിച്ചതായി ഈജിപ്ത് അറിയിച്ചു.
- 18 സ്ത്രീകളും 24 കൗമാരക്കാരായ ആണ്‍കുട്ടികളും ഉള്‍പ്പെടെ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 42 ഫലസ്തീനികളെ ഈ കരാര്‍ പ്രകാരം മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- യഥാക്രമം 39 ഫലസ്തീനികളെയും 13 ഇസ്രായേലികളെയും ഇസ്രായേല്‍ ജയിലുകളില്‍ നിന്നും ഗസ്സയിലെ തടവില്‍ നിന്നും മോചിപ്പിച്ച ശേഷം വീട്ടിലെത്തി.
- പത്ത് തായ്ലന്‍ഡുകാരും ഒരു ഫിലിപ്പീനിയും ഗസ്സയില്‍ നിന്ന് മോചിതരായി, താമസിയാതെ നാട്ടിലേക്ക് പോകും.
- ഗാസയിലെ ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ നിന്ന് മുക്തമായ ഒരു രാത്രി പിന്നിട്ടു.
- ഗസ്സ മുനമ്പില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലില്‍ ആളുകള്‍ നേരിടുന്ന നിരവധി വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ലെന്ന് ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി ഡയറക്ടര്‍ എയ്ദ് യാഗി.
- വെസ്റ്റ്ബാങ്ക് അധിനിവേശ പ്രദേശമായ ഖബാത്തിയയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ 25 കാരനായ പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് വടക്കന്‍ ഗസ്സയില്‍ മാനുഷിക സഹായം വിതരണം ചെയ്യുന്നത്.
- അല്‍-ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയയെ ചോദ്യം ചെയ്യുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
24-11-23 – വെള്ളി
- ഏഴ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം, ഹമാസും ഇസ്രയേലും അംഗീകരിച്ച ആദ്യ ഉടമ്പടിയെ ഫലസ്തീനികള്‍ സമ്മിശ്ര വികാരത്തോടെ സ്വാഗതം ചെയ്തു.
- ഫലസ്തീന്‍ വനിതാ തടവുകാരെ റാമല്ലയ്ക്ക് സമീപമുള്ള ഒഫര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതായി അല്‍ജസീറ.
- മോചനം ‘പ്രതീക്ഷയുടെ സന്ദേശം’ ആണെന്ന് ബന്ദികളുടെ കുടുംബങ്ങള്‍.
- ഗസ്സയില്‍ രണ്ട് പേരെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊല്ലുകയും 11 പേര്‍ക്ക് കാലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- വടക്കന്‍ ഗസ്സയിലേക്ക് നീങ്ങുന്ന ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
- തടവുകാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്രായേല്‍ അറിയിച്ചു.
- ഫലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ വടക്കന്‍ ഗസ്സ വെടിനിര്‍ത്തല്‍ അതിരുകള്‍ക്ക് പുറത്താണെന്ന് ഇസ്രായേല്‍.
- സഹായ ട്രക്കുകളും ഗസ്സയിലേക്ക് പ്രവേശിച്ചു തുടങ്ങി.
- ബന്ദികളുടെ കൈമാറ്റ നടപടികള്‍ ആരംഭിച്ചു. മണിക്കൂറുകള്‍ക്കകം ഇവരെ അതിര്‍ത്തിയില്‍ കൈമാറും.
- അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ സൈനിക റെയ്ഡുകള്‍ തുടരുകയാണ്.
- ലെബനന്‍ അതിര്‍ത്തി വെള്ളിയാഴ്ച ശാന്തമാണ്.
- വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിക്കലിന് യു.എന്‍ ആരോഗ്യ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.
- ഗസ്സയില്‍ തടവിലാക്കിയിരിക്കുന്ന കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗം ഗാസി ഹമദ് പറഞ്ഞു.
- കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍ അവരുടെ വീടുകളിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വടക്കന്‍ ഗാസയിലേക്കുള്ള സഞ്ചാരം അനുവദനീയമല്ലെന്ന് ഇസ്രായേല്‍.
- ഇസ്രയേലി ആക്രമണങ്ങള്‍ നിര്‍ത്തിയതിലുള്ള തങ്ങളുടെ സന്തോഷവും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടരുകയാണെന്ന് ഗസ്സ നിവാസികള്‍.
- ഇന്ധനവും പാചകവാതകവുമായി കൂടുതല്‍ ട്രക്കുകള്‍ റഫ ക്രോസിംഗില്‍ നിന്ന് ഗസ്സയിലേക്ക് നീങ്ങുന്നു.
23-11-23 – വ്യാഴം
- ആകെ മരണം- 14500
- വെടിനിര്‍ത്തലിന്റെ കൃത്യമായ സമയം ”മണിക്കൂറുകള്‍ക്കുള്ളില്‍” പ്രഖ്യാപിക്കുമെന്ന് ഖത്തര്‍ പറഞ്ഞു.
- ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടറെയും മറ്റ് നിരവധി മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തു.
- അറസ്റ്റിനെത്തുടര്‍ന്ന് പരിക്കേറ്റവരെയും മെഡിക്കല്‍ സ്റ്റാഫിനെയും ആശുപത്രികളില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുമായുള്ള ഏകോപനവുമായി സഹകരിക്കില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- ഖത്തറിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഗസ്സയിലെ തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു.
- ഇസ്രായേലി ബന്ദികളാക്കിയവരുടെ കുടുംബങ്ങള്‍ വൈകുന്നതില്‍ നിരാശ പ്രകടിപ്പിക്കുകയും വെടിനിര്‍ത്തലിന്റെ സമയത്തെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
- ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ മാരകമായ വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും വ്യാഴാഴ്ചയും തുടര്‍ന്നു.
- ഫലസ്തീന്‍ തടവുകാരുടെ മോചനം ആഘോഷിക്കുന്നത് ഹമാസിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേല്‍ മന്ത്രി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍.
- ഫലസ്തീനികളുടെ പ്രതീക്ഷിത മോചനം ആഘോഷിക്കാനുള്ള ഏതൊരു ശ്രമവും തടയാന്‍ ജയില്‍ അധികാരികളോട് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.ആഘോഷം ‘ഭീകരവാദ’ത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
- ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്വാന്‍ പരിസരത്തുള്ള വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ പോരാട്ടം ഇന്നും തുടരുകയാണ്.
- ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
- ഇന്തോനേഷ്യന്‍ ആശുപത്രിക്കുള്ളില്‍ 65 മൃതദേഹങ്ങള്‍ ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
22-11-23 -ബുധന്‍
- ആകെ മരണം -14,100
- ഗസ്സയില്‍ നാല് ദിവസത്തെ യുദ്ധവിരാമത്തിനും തടവിലാക്കിയ 50 തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും ധാരണയിലെത്തി.
- ഗസ്സയിലെ ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും ചുറ്റും കഴിഞ്ഞ രാത്രിയും ഇന്ന് രാവിലെയും നടന്ന ആക്രമണങ്ങളില്‍ 100 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
- ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഒരു പ്രധാന ചുവടുവയ്‌പ്പെന്ന് യു.എന്‍.
- ഉടമ്പടി കരാറിനെ സ്വാഗതം ചെയ്ത് പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയുടെ യു.എന്‍ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ ടോര്‍ വെന്നസ്ലാന്‍ഡ്.
ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു. - ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ തങ്ങള്‍ ഭാഗമല്ലെന്ന് ഹിസ്ബുള്ള.
- കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവര്‍ രംഗത്തെത്തി. കരാര്‍ നിലവിലെ നാല് ദിവസം പരിധി നീട്ടണമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
- ബുധനാഴ്ച കമാല്‍ അദ്‌വാന്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു.
- ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 150 ഫലസ്തീന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകരമായി 50 തടവുകാരെ വിട്ടയക്കുമെന്ന് ഹമാസ് പറയുന്നു.
- ജയിലില്‍ 33 സ്ത്രീകളും 123 18 വയസ്സിന് താഴെയുള്ളവരും ഉള്‍പ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞയാള്‍ 14 വയസ്സും മൂത്തയാള്‍ 59 വയസ്സുള്ള സ്ത്രീയുമാണ്.
- 2021 മുതല്‍ അറസ്റ്റിലായവരാണ് മിക്ക പുരുഷന്മാരും. ഭൂരിഭാഗവും ഇപ്പോഴും ജയിലില്‍ വിചാരണ കാത്തിരിക്കുകയാണ്.
21-11-23 – ചൊവ്വ
- മരണം 13,300
- ഗസ്സയില്‍ കൊല്ലപ്പെട്ട നാലില്‍ മൂന്നുപേരും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്.
- വെടിനിര്‍ത്തല്‍ കരാറിന് തങ്ങള്‍ സന്നദ്ധരാണെന്ന് ഹമാസ് മേധാവി അറിയിച്ചു.
- ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ‘നിര്‍ണ്ണായകവും അവസാന ഘട്ടത്തിലുമാണെന്ന്’ ഖത്തര്‍ പറഞ്ഞു.
- യുദ്ധത്തിന് മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
- വടക്കന്‍ ഗസ്സയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനരഹിതമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം.
- നുസറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
- തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു.
- ആക്രമണത്തെ ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി അപലപിച്ചു.
- ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളുമായി 50 ട്രക്കുകള്‍ റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് പ്രവേശിച്ചതായി അല്‍ജസീറ.
- യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഗസ്സയില്‍ ലഭ്യമായിരുന്ന ഭക്ഷണത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി.
- ഗസ്സ സിറ്റിയിലെ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന മാസം തികയാതെ ജനിച്ച 33 കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
- അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത ശക്തമായ ശ്രമവുമായി റഷ്യയും രംഗത്തെത്തി.
- ചൊവ്വാഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനെയും അറബ് ലീഗിനെയും പ്രതിനിധീകരിക്കുന്ന നിരവധി അംഗരാജ്യങ്ങളിലെ നയതന്ത്ര വകുപ്പുകളുടെ തലവന്മാരും തമ്മിലുള്ള ചര്‍ച്ചകള്‍ മോസ്‌കോയില്‍ വെച്ച് നടന്നു.
- യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുട്ടികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അറസ്റ്റിലായിട്ടുണ്ട്.
- കുറഞ്ഞത് 8,000 ഫലസ്തീനികള്‍ ഇസ്രായേലിന്റെ കസ്റ്റഡിയിലാണ്.
- അല്‍-ഷിഫ ആശുപത്രി, ഇന്തോനേഷ്യന്‍ ആശുപത്രി, അല്‍-അഹ്ലി ആശുപത്രി എന്നിവ രോഗികളെ ഒഴിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യു.എന്‍ ആരോഗ്യ ഏജന്‍സിയുടെ വക്താവ് പറഞ്ഞു.
20-11-23 -തിങ്കള്‍
- മരണം 13,000 കടന്നു
- ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയെ ഇസ്രായേല്‍ ടാങ്കുകള്‍ വളഞ്ഞു. രാവിലെ മുതല്‍ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് 12 പേര്‍ കൊല്ലപ്പെട്ടു.
- അല്‍-ഷിഫ ഹോസ്പിറ്റലില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേലിന്റെ അവകാശവാദം ഗസ്സ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ തള്ളി. അതിനെ ‘ശുദ്ധ നുണ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
- ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്‌നോ മര്‍സുദി അപലപിച്ചു.
ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. - അര്‍ദ്ധരാത്രിയില്‍ ഇസ്രായേല്‍ പീരങ്കികള്‍ ആശുപത്രിയുടെ ശസ്ത്രക്രിയാ വിഭാഗത്തിലാണ് പതിച്ചത്. അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
- ആശുപത്രി വിട്ട് പോകുന്നവരെ ലക്ഷ്യമിട്ടും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു. അവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും നിലത്ത് കിടക്കുകയാണ്.
- അല്‍-കുവൈത്ത് യു.എന്‍ സ്‌കൂളിന് നേരെയും ഇസ്രായേല്‍ സൈന്യം ബോംബിട്ടു. അവിടുത്തെ മരണസംഖ്യയെക്കുറിച്ച് വിവരവമില്ലെന്ന് അല്‍ജസീറ.
- തിങ്കളാഴ്ച യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ വെച്ച് ഇസ്രയേലിയുമായി ബന്ധമുള്ള ഒരു ചരക്ക് കപ്പല്‍ പിടിച്ചെടുക്കുകയും രണ്ട് ഡസന്‍ ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു.
- യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ സൗകര്യങ്ങളുമായി ട്രക്കുകള്‍ റഫ ക്രോസിംഗിലൂടെ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചു.
- ജോര്‍ദാനിയന്‍ ആശുപത്രി തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ സ്ഥാപിക്കുമെന്ന് ഗസ്സയിലെ ആശുപത്രികളുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഖൗത് പറഞ്ഞു.
- അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് ഞായറാഴ്ച ഒഴിപ്പിച്ച 29 നവജാത ശിശുക്കള്‍ രാജ്യത്ത് എത്തിയതായി ഈജിപ്തിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു.
- 31 കുഞ്ഞുങ്ങളെ ആശുപത്രിയില്‍നിന്ന് ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മറ്റു രണ്ടുപേര്‍ എത്താത്തതിന്റെ കാരണം വ്യക്തമല്ല.
- അല്‍-ഷിഫ ആശുപത്രി ഹമാസിന്റെ ആസ്ഥാനമാണെന്ന് ഇസ്രായേല്‍ ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് ഇസ്രായേല്‍ കമന്റേറ്റര്‍ തഗ്രീദ് എല്‍ ഖോദരി അല്‍ ജസീറയോട് പറഞ്ഞു.
- സൈനിക ആവശ്യങ്ങള്‍ക്ക് ആശുപത്രികളെ ഉപയോഗിക്കുന്നുണ്ടെന്ന ഇസ്രായേല്‍ അവകാശവാദം ഹമാസ് ആവര്‍ത്തിച്ച് നിഷേധിച്ചു.
Facebook Comments