Current Date

Search
Close this search box.
Search
Close this search box.

പുകയില വലിയ പരിസ്ഥിതി നാശത്തിന് കാരണമാകുന്നു; മുന്നറിയിപ്പുമായി യു.എന്‍

ജനീവ: പുകയില വ്യവസായം ലോകത്തിന് വലിയ ഭീഷണിയാണെന്ന് ഡബ്ല്യൂ.എച്ച.ഓയുടെ പുതിയ റിപ്പോര്‍ട്ട്. ലോകത്ത് വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന പുകയില മലകളെ മലിനമാക്കുന്നത് മുതല്‍ ആഗോളതാപനം വര്‍ധിപ്പിക്കുന്നതിന് വരെ കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ലോക പുകയില വിരുദ്ധ ദനിത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ (WHO report Tobacco: Poisoning Our Planet), പുകയില വ്യവസായം പരിസ്ഥിതിക്കും മനുഷ്യാരോഗ്യത്തിനും എത്രത്തോളം ദോഷമുണ്ടാക്കുന്നുവെന്നതിനെ കുറിച്ച കണ്ടെത്തലുകള്‍ മുന്നോട്ടുവെക്കുന്നു.

പ്രതിവര്‍ഷം എട്ട് ദശലക്ഷം മനുഷ്യജീവനുകള്‍ പൊലിയുന്നതിന്റെ ഉത്തരാവാദി പുകയില വ്യവസായമാണ്. അതുപോലെ, 600 ദശലക്ഷം മരങ്ങള്‍, രണ്ട് ലക്ഷം ഹെക്ടര്‍ ഭൂമി, 22 ബില്യണ്‍ ടണ്‍ വെള്ളം നശിക്കുന്നതിനും കാരണമാകുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നത് 84 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles