Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഇറാഖില്‍ മൂന്ന് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ കുര്‍ദ് പോരാളികള്‍ക്കെതിരായ പുതിയ ആക്രമണത്തിനിടെ മൂന്ന് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഇറാഖിലെ ദഹോക്കിലെ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) പോരാളികള്‍ക്കെതിരെ ‘ക്ലോ ഈഗില്‍ 2’ നടപടി ബുധനാഴ്ച തുര്‍ക്കി ആരംഭിക്കുകയായിരുന്നു.

ഗാറാ മേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ബുധനാഴ്ച രണ്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെടുകയും മറ്റു രണ്ടുപേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പി.കെ.കെയെ തീവ്രവാദ വിഭാഗമായാണ് തുര്‍ക്കിയും വിവിധ അന്താരാഷ്ട വിഭാഗങ്ങളും കാണുന്നത്. വടക്കന്‍ ഇറാഖ് കേന്ദ്രീകരിച്ച് പി.കെ.കെതിരായി പതിവായി തുര്‍ക്കി സൈന്യം വ്യോമാക്രമണം നടത്തുകയാണ്.

Related Articles