Current Date

Search
Close this search box.
Search
Close this search box.

വെടിവെപ്പില്‍ മൂന്ന് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു

ബൈറൂത്ത്: തെക്കന്‍ ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. തുറമുഖ നഗരമായ ടയറിന് പുറത്തുള്ള ബുര്‍ജ് അശ്ശിമാലി ക്യാമ്പിലെ സ്‌ഫോടനത്തില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട ഫലസ്തീനിയുടെ ശവസംസ്‌കാര ഘോഷയാത്രക്ക് നേരെ എതിരാളികളായ ഫതഹ് വെടിയുതിര്‍ത്തതായി ഹമാസ് ഉദ്യോഗസ്ഥന്‍ റഅ്ഫത്ത് അല്‍മുര്‍റ പറഞ്ഞു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹ്‌മൂദ് അബ്ബാസിന്റെ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2007ലാണ് ഹമാസും ഫതഹും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്.

ശവസംസ്‌കാര ഘോഷയാത്ര ക്യാമ്പിലെ സെമിത്തേരിയിലെത്തിയപ്പോള്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ജനത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ക്യാമ്പിലെ താമസക്കാരന്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles