Current Date

Search
Close this search box.
Search
Close this search box.

കൊല്ലുമെന്ന് സംഘത്തിന്റെ ഭീഷണി; സിറിയന്‍ കുട്ടികള്‍ക്ക് രക്ഷകരായി ലബനാന്‍ സൈന്യം

ബൈറൂത്ത്: കഴിഞ്ഞ ഒക്ടോബറില്‍ തട്ടികൊണ്ടുപോയ സിറിയന്‍ സഹോദരങ്ങളെ രക്ഷിച്ചതായി ലബനാന്‍ സൈന്യം. സിറിയന്‍ കുട്ടികളായ ഗാലിബ് മാജിദിനെയും മുഹന്നദിനെയും രക്ഷിച്ചതായി ലബനാന്‍ സൈന്യം ശനിയാഴ്ച അറിയിച്ചു. ബഅല്‍ബക് പട്ടണത്തില്‍ നിന്ന് 22/10/2022ന് തട്ടികൊണ്ടുപോയ രണ്ട് കുട്ടികളെയും ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മോചിപ്പിച്ചതായി സൈന്യം ട്വിറ്ററില്‍ വ്യക്തമാക്കി. പതിനഞ്ചുകാരനായ ഗാലിബിനെയും പതിമൂന്നുകാരനായ മുഹന്നദിനെയും ബഅല്‍ബക് പട്ടണത്തിലെ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ലബനാനിലെ ഒരു സംഘം തട്ടികൊണ്ടുപോയത്. കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം.

വിദ്യാലയത്തിലേക്ക് പോകുന്നതിനിടെ, കുട്ടികളെ കറുത്ത കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് രണ്ട് പേര്‍ പുറത്തിറങ്ങി തട്ടികൊണ്ടുപോവുകയും ചെയ്യുന്ന വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോയവര്‍ ലബനീസ് ഇതര നമ്പറില്‍ നിന്ന് പിതാവുമായി ബന്ധപ്പെടുകയും 350000 ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും അല്ലെങ്കില്‍ കുട്ടികളെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് മാസമായി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles