Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ രാഷ്ട്രീയ പരിഹാരം സംശയം ജനിപ്പിക്കുന്നുവെന്ന് ഇ.യു

ജറൂസലം: ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കുടിയേറ്റ വ്യാപനം, ഫലസ്തീനുമായുള്ള സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കൊണ്ടുവരാനുള്ള ഇസ്രായേലിന്റെ സന്നദ്ധതയെ ചോദ്യം ചെയ്യുന്നതായി അധിനിവേശ പ്രദേശങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഷാദി ഉസ്മാന്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമത്തിനനുസൃതമായി രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാനുള്ള ഇസ്രായേലിന്റെ താല്‍പര്യത്തെ സംബന്ധിച്ച ചോദ്യമാണ്, ഇസ്രായേല്‍ കുടിയേറ്റ വ്യാപനം ഉയര്‍ത്തുന്നത് -ഷാദി ഉസ്മാന്‍ ഫലസ്തീന്‍ വോയ്‌സ് റേഡിയോയോട് സംസാരിക്കുകയായിരുന്നു.

ഇസ്രായേലിന്റെ നിയമലംഘനങ്ങളെ സംബന്ധിച്ച് ഇ.യു നിരീക്ഷിക്കുകയാണ്. ഒപ്പം, കുടിയേറ്റ ഭീഷണി നേരിടുന്ന ഫലസ്തീന്‍ മേഖലകള്‍ക്ക് പിന്തുണ അറിയിക്കുന്നു. ഫലസ്തീനികളെ പിന്തുണക്കുന്നതിനായി ഇ.യു പ്രതിനിധി സംഘം ഇന്ന് ഫലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles