Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (TIFR) ഉത്തരവ്. സ്ഥാപനത്തിലെ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തണമെന്നും ഏപ്രില്‍ 13ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്ഥാപനത്തിന്റെ രജിസ്ട്രാര്‍ ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

‘ഇന്‍സ്റ്റിറ്റ്യൂട്ട്, അതിന്റെ കേന്ദ്രങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്വത്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളോ വീഡിയോകളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്റ്റാഫ് അംഗങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളോടും ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും,’ കത്തില്‍ പറയുന്നു.

ചില അസംതൃപ്തരായ ജീവനക്കാര്‍’ സോഷ്യല്‍ മീഡിയയില്‍ ‘സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കം’ ഷെയര്‍ ചെയ്യുന്നതായി കേന്ദ്ര ഏജന്‍സികളും ആണവോര്‍ജ വകുപ്പും നിരീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഫോട്ടോകളും വീഡിയോകളും ജീവനക്കാരും കുടുംബങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പും ചുവപ്പ് കൊടി കാണിച്ചിരിക്കുന്നു,” കത്തില്‍ പറയുന്നു.

ഹോമി ഭാഭയുടെ കീഴില്‍ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ 1945ലാണ് TIFR സ്ഥാപിതമായത്. നാച്ചുറല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഗവേഷണത്തിനായുള്ള രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ഓഫ് ഇന്ത്യയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

 

Related Articles