Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: മന്ത്രിസഭയില്‍ സ്ത്രീകളുണ്ടാകും -താലിബാന്‍

കാബൂള്‍: താലിബാന്‍ ഇസ്‌ലാമിക് എമിറേറ്റ്‌സ് വൈവിധ്യങ്ങള്‍ ഉള്‍കൊള്ളാന്‍ തയാറാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് സന്നദ്ധമല്ല -താലിബാന്‍ മുതിര്‍ന്ന നേതാവ് അല്‍ജസീറയോട് പറഞ്ഞു. അഫ്ഗാനില്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പാശ്ചാത്യ സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ വംശീയ ന്യൂനപക്ഷ അംഗങ്ങളുണ്ട്. തുടര്‍ന്ന്, സ്ത്രീകളെ ഉള്‍പ്പെടുത്തും -താലിബാന്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന സര്‍ക്കാറിന്റെ ഭാഗമായി പഴയ ഗാര്‍ഡുകളെ ഉള്‍പ്പെടുത്തണമെന്ന യു.എസ് നിര്‍ദേശത്തോട് തണുപ്പന്‍ പ്രതികരണമാണ് താലിബാനുള്ളതെന്ന് വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു.

അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങളെ അന്താരാഷ്ട്ര സമൂഹം മാനിക്കണമെന്ന് യു.എന്‍ അംബാസിഡര്‍ സുഹൈല്‍ ഷഹീന്‍ അല്‍ജസീറയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ആഗസ്റ്റ് 15ന് രാജ്യം പിടിച്ചെടുത്ത താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് എമിറേറ്റിന് വേണ്ടി അന്താരാഷ്ട്ര അംഗീകാരം തേടിയിരിക്കുകയാണ്. എന്നാല്‍, സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര അംഗീകാരം പരിഗണിക്കപ്പെടുകയെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്‌കൂളുകള്‍ അടച്ചുപൂട്ടുകയും, ഹസാരകളെ കൊല്ലുകയും ചെയ്യുന്നത് തുടരുന്നത് മനുഷ്യവകാശ സംഘടനകളുടെ വിമര്‍ശനത്തിന് ഇടയാക്കുകയും, പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആശങ്കക്ക് കാരണമാവുകയും ചെയ്തിരുക്കുകയാണ്.

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles