Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ ‘സ്വാതന്ത്ര്യ ദിനം’ ആഘോഷിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ യു.എസ് പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് താലിബാന്‍. യു.എസ് സൈനിക പിന്മാറ്റത്തിന്റെ ഒന്നാം വാര്‍ഷികം വെടിക്കെട്ട് പ്രയോഗത്തോടെയാണ് താലിബാന്‍ ചൊവ്വാഴ്ച ആഘോഷിച്ചത്. യു.എസ് സൈന്യം രാജ്യത്തുനിന്ന് പിന്‍വാങ്ങിയ ദിവസത്തെ ‘സ്വാതന്ത്ര്യ ദിന’മായാണ് താലിബാന്‍ വിശേഷിപ്പിക്കുന്നത്. റോയിറ്റേഴസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2021 ആഗസ്റ്റ് 30ന് അര്‍ധരാത്രിക്ക് ഒരു മിനിറ്റ് മുമ്പാണ് യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നത്. ശേഷം അഫ്ഗാന്‍ താലിബാന്റെ പിടിയിലാവുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയ യു.എസ് നേതൃത്വത്തിലുള്ള സൈന്യത്തിനെതിരെ താലിബാന്‍ 20 വര്‍ഷത്തോളം ഏറ്റുമുട്ടി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തവും മനോഹരവുമായ നിറങ്ങളില്‍ വെടിക്കെട്ട് ഉണ്ടാകുമെന്ന് താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാനിലെ പലയിടങ്ങളിലും വെടിക്കെട്ടിനൊപ്പം സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles