Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വ്യോമാക്രമണം തടഞ്ഞതായി സിറിയ

ദമസ്‌കസ്: ഇസ്രായേല്‍ വ്യോമാക്രമണം പ്രതിരോധ വിഭാഗം തടഞ്ഞതായി സിറിയന്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ രാജ്യത്തെ ഇറാനികള്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണമാണിത്. തലസ്ഥാനത്തെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ വിമാനങ്ങള്‍ ഗൊലന്‍ മലനിരികള്‍ക്ക് മുകളിലൂടെ പറന്നതായി സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വെടിവെച്ച മിസൈലുകളെല്ലാം താഴെയിറിക്കി. ഞങ്ങളുടെ വ്യോമ പ്രതിരോധം തലസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ വ്യോമാക്രമണം തടയുന്നത് തുടരുകയാണെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഇറാന്റെ സിറിയയിലെ സൈനിക സാന്നിധ്യം അവസാനിപ്പിക്കുകയെുന്നതാണ് ആക്രമണത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേല്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles