Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണം തടഞ്ഞതായി സിറിയ

ദമസ്‌കസ്: സിറിയക്കു നേരെ നടത്തിയ ഇസ്രായേലിന്റെ വ്യോമാക്രമണം തടഞ്ഞതായി സിറിയ അറിയിച്ചു. വ്യാഴാഴ്ച കുനിത്ര പ്രവിശ്യയിലേക്കാണഅ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും അവരുടെ മിസൈലുകളെ സിറിയന്‍ വ്യോമസൈന്യം തടഞ്ഞിട്ടതായും സിറിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.

അധിനിവിഷ്ട ഗോലന്‍ മലനിരകളില്‍ നിന്നും രാത്രി 11നാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ശത്രു വിഭാഗത്തിന്റെ മിക്ക മിസൈലുകളും ഞങ്ങളുടെ ആന്റി എയര്‍ ഡിഫന്‍സ് വിഭാഗം തടഞ്ഞിട്ടതായും സൈനിക വക്താവിനെ ഉദ്ധരിച്ച് ‘സന’ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ അനുകൂല സൈന്യവും സര്‍ക്കാര്‍ അനുകൂല സൈന്യവും തമ്പടിക്കുന്ന മേഖല ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ആരോപിച്ചു. നേരത്തെയും സമാനമായ ആക്രമണങ്ങള്‍ ഇസ്രായേല്‍ സൈന്യം സിറിയയില്‍ നടത്തിയിരുന്നു. തലസ്ഥാനമായ ദമസ്‌കസില്‍ ഇതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

Related Articles