Current Date

Search
Close this search box.
Search
Close this search box.

സിറിയ: പുതിയ ഘട്ട ചര്‍ച്ചക്ക് ജനീവയില്‍ തുടക്കമായി

ദമസ്‌കസ്: രാജ്യത്തെ ഭരണഘടന പരിഷ്‌കരിക്കുന്നത് ലക്ഷ്യംവെച്ച് സിറിയന്‍ സര്‍ക്കാര്‍-പ്രതിപക്ഷ-സിവില്‍ സൊസൈറ്റി പ്രതിനിധികളുടെ നേതൃത്വത്തില്‍ പുതിയ ഘട്ട ചര്‍ച്ചക്ക് ജനീവയില്‍ തിങ്കളാഴ്ച തുടക്കമായി. യുദ്ധം സിറിയയില്‍ സമാധാനം തകര്‍കത്തുകൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷത്തിലേറെയായി വ്യത്യസ്ത വഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇപ്പോള്‍ ഭരണഘടനാ കമ്മിറ്റിയുടെ കൂടിക്കാഴ്ച മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതും, കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതും ഉറപ്പാക്കുന്നതിനുള്ള സമയമാണെന്ന് സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധി ഗീര്‍ പെഡെഴ്‌സന്‍ യു.എന്‍ സുരക്ഷാ സമിതിയെ അറിയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാംഘട്ട ചര്‍ച്ചക്ക് തിങ്കളാഴ്ച തുടക്കമായിരിക്കുന്നത്.

തുനീഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും അറബ് ലോകത്തേക്ക് വ്യാപിച്ച പ്രതിഷേധ തരംഗം സിറിയയിലും പ്രകടമായിരുന്നു. ഏകദേശം വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തിലാണ് സിറിയ ഏറ്റവും പതിയ ചര്‍ച്ചക്ക് തയാറായിരിക്കുന്നത്.  2011 മാര്‍ച്ചില്‍ സമാധാനപരമായി തുടങ്ങിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭം വളരെ വേഗത്തില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രക്തരൂക്ഷിത യുദ്ധമായി മാറുകയായിരുന്നു. അഞ്ച് ലക്ഷം പേര്‍ കൊലചെയ്യപ്പെടുന്നതിനും, യുദ്ധത്തിന് മുമ്പുള്ള 23 മില്യണ്‍ ജനസംഖ്യയുടെ പകുതിയെ കുടിയൊഴിപ്പിക്കുന്നതിനും സിറിയന്‍ യുദ്ധം കാരണമായി. അഞ്ച് മില്യണ്‍ പേരാണ് അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി കുടിയേറിയത്.

Related Articles