Current Date

Search
Close this search box.
Search
Close this search box.

പൊതുഇടങ്ങളില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്റ്

ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് ശേഷം പൊതുഇടങ്ങളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തി സ്വിറ്റ്‌സര്‍ലാന്റും. പൊതുഗതാഗതം, നഗരങ്ങള്‍, കടകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാന്‍ നിയമം പാസാക്കാനൊരുങ്ങുകയാണ് സ്വിസ് പാര്‍ട്ടികള്‍. രാജ്യത്തെ 26 ജില്ലാ അടിസ്ഥാനത്തില്‍ നടന്ന വോട്ടെടുപ്പില്‍ 51.21 ശതമാനം പേരും ബുര്‍ഖ നിരോധിക്കുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

സ്വിറ്റ്‌സര്‍ലാന്റിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപിള്‍സ് പാര്‍ട്ടിയാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നത്. തീവ്രവാദം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യവ്യാപകമായി ഒരു ക്യാംപയിന്‍ തന്നെ അവര്‍ നടത്തുന്നുണ്ട്. പൊതുജീവിതത്തിലുള്ള ഇസ്ലാമിന്റെ പങ്കിനെ എതിര്‍ത്തുകൊണ്ടുമാണ് അവര്‍ നിയമം മുന്നോട്ടുവെച്ചത്. മുസ്ലിംകള്‍ ഈ തീവ്രവാദത്തിന്റെ അടയാളമാണ്. യൂറോപ്പില്‍ കൂടൂതല്‍ പ്രാധാന്യത്തിലുള്ള രാഷ്ട്രീയ ഇസ്ലാമിന് സ്വിറ്റ്‌സര്‍ലാന്റില്‍ സ്ഥാനമില്ലെന്നും റഫറണ്ടം കമ്മിറ്റി ചെയര്‍മാന്‍ വാള്‍ട്ടര്‍ വോബ്മാന്‍ പറഞ്ഞു.

ഇവിടുത്തെ പാരമ്പര്യം എന്നത് മുഖം കാണിക്കുക എന്നതാണ്. അത് നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പാര്‍ലമെന്റും രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റിന് കീഴിലെ ഏഴംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലും റഫറണ്ടം നിര്‍ദ്ദേശത്തെ എതിര്‍ത്തു.

Related Articles