Current Date

Search
Close this search box.
Search
Close this search box.

രാജ്യദ്രോഹനിയമം മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് രാജ്യദ്രോഹനിയമങ്ങള്‍ ചുമത്തുന്നത് താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. രാജ്യദ്രോഹനിയമപ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ബുധനാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. നിയമം മരവിപ്പിക്കരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് നിരസിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകര്‍ക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍, എഴുത്തുകള്‍, മറ്റ് ആവിഷ്‌കാരങ്ങള്‍ എന്നിവയാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍പെടുന്നത്. ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യമാണിത്.

Related Articles