Current Date

Search
Close this search box.
Search
Close this search box.

ഇ.ഡി സ്വത്ത് മരവിപ്പിച്ചതിനെതിരായ ആംനെസ്റ്റിയുടെ ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: തങ്ങളുടെ സ്വത്തുകള്‍ ഇ.ഡി മരവിപ്പിച്ചെതിനെതിരായി മനുഷ്യാവകാശ സംഘടനയായ ഇ.ഡി സമര്‍പ്പിച്ച ഹരജി സ്വീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.1.54 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചിരുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യന്‍ വിഭാഗം 2010 ലെ വിദേശ സംഭാവന നിയന്ത്രിക്കുന്ന നിയമത്തിന്റെ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ) ലംഘനവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നത്. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കുള്ള വിദേശ സംഭാവനകളെ ഈ നിയമം വഴി നിയന്ത്രിക്കുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ആംനസ്റ്റി ആവര്‍ത്തിച്ചത്.

കഴിഞ്ഞയാഴ്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജി തള്ളിയത് അതിന്റെ ഗുണദോഷങ്ങളുടെ പ്രതിഫലനമല്ലെന്നും പറഞ്ഞിരുന്നു.

അനധികൃതമായി വിദേശ സംഭാവന സ്വീകരിച്ചുവെന്നാരോപിച്ച് കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.

 

Related Articles