Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: പുതിയ കൗണ്‍സില്‍ രൂപീകരിക്കാനുള്ള സൈനിക തലവന്റെ നീക്കത്തില്‍ പ്രതിഷേധം

കാര്‍തൂം: സുഡാനില്‍ പുതിയ ഭരണ കൗണ്‍സില്‍ രൂപീകരിക്കാനുള്ള സൈനിക തലവന്റെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നീക്കത്തിനെതിരെ സുഡാനില്‍ ഭരണം നടത്തുന്ന പരിവര്‍ത്തന സര്‍ക്കാര്‍ അപലപനം രേഖപ്പെടുത്തി. നീക്കം തള്ളിക്കളയുന്നതായി സുഡാന്‍ ഭരണകൂടം അറിയിച്ചു. നിലവിലെ പരിവര്‍ത്തന സര്‍ക്കാര്‍ തലവനായ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാന്‍ ആണ് കൂടുതല്‍ വിശാലമായ അധികാര ശക്തികള്‍ അടങ്ങുന്ന പുതിയ സമിതി രൂപീകരിക്കാന്‍ ശ്രമിക്കുന്നത്.

2019 ഓഗസ്റ്റിലാണ് സുഡാനില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഏകാധിപത്യ സര്‍ക്കാര്‍ രാജിവെക്കുകയും പുതുതായി സൈനിക-സിവിലിയന്‍ കൗണ്‍സില്‍ സംയുക്തമായി പരിവര്‍ത്തന സര്‍ക്കാര്‍ എന്ന പേരില്‍ അധികാരത്തിലേറുകയും ചെയ്തത്. അബ്ദുല്ല ഹംദോക് ആണ് രാജ്യത്തെ പ്രധാനമന്ത്രി.

ആറ് സിവിലിയന്‍ പ്രതിനിധികളും അഞ്ച് സൈനിക തലവന്മാരും ചേര്‍ന്നാണ് പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിച്ചത്. 2022ല്‍ സ്വതന്ത്രവും നീതിയുക്തവുമായി പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുതമല. സുഡാനിലെ പരമോന്നത് അധികാര സമിതിയാണ് പരിവര്‍ത്തന സര്‍ക്കാര്‍. എന്നാല്‍ അടുത്തിടെ സൈനിക തലവനായ ബുര്‍ഹാന്‍ Council of Transition Partners (CTP) എന്ന പേരില്‍ പുതിയ കൗണ്‍സില്‍ രൂപീകരിക്കുകയായിരുന്നു. ഇതോടെയാണ് കൗണ്‍സിലിനകത്ത് ഭിന്നാഭിപ്രായമുണ്ടാകുകയും പ്രതിഷേധമറിയിക്കുകയും ചെയ്തത്.

Related Articles